പൊതുമുതല്‍ നശിപ്പിച്ച കേസിലെ പിടികിട്ടാപുള്ളിയായ മുഹമ്മദ് റിയാസിനെ, ക്ലിഫ് ഹൗസില്‍ ഒളിവില്‍ പാര്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയാന്‍ കേരള പോലീസ് തയാറാണോ? എന്ന വിമർശനവുമായി വി ഫോര്‍ കേരള ക്യാംപെയ്ന് കോ-ഓര്‍ഡിനേറ്ററായ നിപുന്‍ ചെറിയാൻ. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനു മുന്‍പേ തുറന്നു കൊടുത്ത സംഭവത്തില്‍ ജയിലില്‍ കിടക്കേണ്ടി വന്ന നിപുന്‍ ചെറിയാൻ ഡി.വൈ.എഫ്.ഐ. അഖിലേന്തിയ ഭാരവാഹി മുഹമ്മദ് റിയാസ് എവിടെയാണെന്നും മുഹമ്മദ് റിയാസിനെ പുറത്തിറക്കാന്‍ ഡി.വൈ.എഫ്. ഐ. ആര്‍ജ്ജവം കാണിക്കണമെന്നും ഫേസ്ബുക്കില്‍ പറയുന്നു.
‘പൊതുമുതല്‍ നശിപ്പിച്ച കേസിലെ പിടികിട്ടാപുള്ളിയായ ഡി.വൈ.എഫ്.ഐ. അഖിലേന്തിയ ഭാരവാഹി മുഹമ്മദ് റിയാസ് എവിടെ?. ക്ലിഫ് ഹൗസിലെ അലമാരിയിലും, കക്കൂസ് മുറിയിലും ഒളിവില്‍ കഴിയുന്ന ഡി.വൈ.എഫ്. ഐ. അഖിലേന്തിയ ഭാരവാഹിയും പിടികിട്ടാപുള്ളിയുമായ മുഹമ്മദ് റിയാസിനെ പുറത്തിറക്കാന്‍ ഡി.വൈ.എഫ്. ഐ. ആര്‍ജ്ജവം കാണിക്കണം. പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.പി.പി. നിയമപ്രകാരം കോഴിക്കോട് നടക്കാവ് പോലീസ് എടുത്ത കേസില്‍, കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ ഭാരവാഹി മുഹമ്മദ് റിയാസിനെ, ക്ലിഫ് ഹൗസില്‍ ഒളിവില്‍ പാര്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയാന്‍ കേരള പോലീസ് തയാറാണോ?’ – നിപുന്‍ കുറിച്ചു
Post Your Comments