അഹമ്മദാബാദ്: ഐഐഎം ബിരുദധാരിയെന്നും ഗൂഗിളിൽ ജോലിയാണെന്നും പറഞ്ഞു അമ്പതോളം സ്ത്രീകളെ പറ്റിച്ചയാള്‍ അറസ്റ്റില്‍. വിഹാന്‍ ശര്‍മ എന്നയാളാണ് അറസ്റ്റിലായത്.
ഗുഗിളില്‍ എച്ച്‌ആര്‍ ആയി പ്രവര്‍ത്തിക്കുന്നുവെന്നു മാട്രിമോണിയല്‍ സൈറ്റില്‍ വിവരണം നല്‍കിയ ഇയാള്‍ക്ക് പല പേരുകളിൽ ഐഡി ഉണ്ട് . സന്ദീപ് മിഷ്‌റ, വിഹാന്‍ ശര്‍മ്മ, പ്രതീക് ശര്‍മ്മ, ആകാശ് ശര്‍മ്മ എന്നിങ്ങനെയുള്ള ഐഡിയിലൂടെ ഇയാൾ നാല്‍പത് ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടെന്നാണ് പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്നത്. ഇതുവഴി സ്ത്രീകളെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു യുവാവ്.
30 സിം കാര്‍ഡുകളും നാല് മൊബൈല്‍ ഫോണും നാല് വ്യാജ തിരിച്ചറിയല്‍ രേഖയുമാണ് ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. സ്ത്രീകളുമായി ശാരീരിക അടുപ്പം ഉണ്ടാക്കിയെടുക്കുകയും പിന്നീട് അവരില്‍ നിന്ന് പണം തട്ടിയെടുക്കുകയുമാണ് ഇയാളുടെ രീതി. ഫോണില്‍ നിന്ന് ചില വിഡിയോകളും പൊലീസിന് ലഭിച്ചു.
Post Your Comments