Latest NewsNewsIndia

പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കുമെതിരെ അശ്ലീല പോസ്റ്റുകൾ ഇട്ടയാൾ അറസ്റ്റിൽ

ലക്നൗ : പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ അശ്ലീല പോസ്റ്റുകൾ ഇട്ടയാൾ അറസ്റ്റിൽ. ഗോരഖ്പുർ ദീൻദയാൽ ഉപാധ്യായ യൂണിവേഴ്സിറ്റിയിലെ നിയമവിദ്യാർഥിയായ  അരുൺ ജാദവാണ് അറസ്റ്റിലായിരിക്കുന്നത്. ഇതോടെ ഒന്നാംവർഷ നിയമ വിദ്യാർഥിയായ ഇയാളെ സസ്പെൻഡ് ചെയ്തതായും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു

പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരെ അശ്ലീലവും ആക്ഷേപകരവുമായ പരാമർശങ്ങളാണ് അരുൺ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയത്. പിന്നീട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വിവാദമായ സംഭവത്തിൽ സ്വമേധയ കേസെടുത്ത പൊലീസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക എന്നതിന് പുറമെ ഐടി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും സർക്കിൾ ഓഫീസർ പറഞ്ഞു.

അതേസമയം വിദ്യാർഥിയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യൂണിവേഴ്സിറ്റിയുടെ ഐ ടി ടീം ഇടപെട്ടിരുന്നു എന്നാണ് അധികൃതർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഒരു അച്ചടക്ക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടും ഉടൻ ലഭിക്കുമെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button