Latest NewsNewsIndia

ലോകത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ ഇന്ത്യ വാക്‌സിന്‍ കയറ്റുമതി ചെയ്യാനൊരുങ്ങുന്നു

ന്യൂഡല്‍ഹി;ലോകത്തെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിന്‍ നിര്‍മാതാക്കളായ ഇന്ത്യ കോവിഡ് വാക്സിന്‍ കയറ്റുമതി ഉടന്‍ ആരംഭിക്കും. വികസ്വര, ദരിദ്ര രാഷ്ട്രങ്ങള്‍ക്കായിരിക്കും ഇന്ത്യ അസ്ട്രേസെന്‍കാ ഓക്സ്ഫോര്‍ഡ് കൊവിഡ് വാക്സിന്‍ എത്തിച്ചു നല്‍കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Read Also : വീട്ടുകാരുടെ കൊടുംക്രൂരതയ്ക്ക് ഇരയായ സിഎ വിദ്യാര്‍ത്ഥിനി മരിച്ചു

ഇന്ത്യയില്‍ നിന്നും ആദ്യം കൊവിഡ് വാക്സിന്‍ എത്തിക്കുക അയല്‍ രാജ്യമായ ഭൂട്ടാനിലേക്ക് ആയിരിക്കും. സിറം ഇന്‍സ്റ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ നിര്‍മ്മിച്ച 2 മില്യന്‍ അസട്രാ സെന്‍ക കൊവിഡ് വാക്സിന്‍ ഉടന്‍ വ്യാഴാഴ്ച്ച ബംഗ്ലാദേശില്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അടിയന്ത ഉപയോഗത്തിന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ അനുമതി ലഭിച്ചാലുടന്‍ സാമ്പത്തികനില കുറഞ്ഞ രാജ്യങ്ങളില്‍ വാക്സിന്‍ എത്തിച്ചു നല്‍കാന്‍ ആരംഭിക്കുമെന്ന് സിറം ഇന്സ്റ്റിയൂട്ടിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ബ്രസീലടക്കം 12ഓളം രാജ്യങ്ങളാണ് വാക്സിനായി പൂനെ ആസ്ഥാനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. രാജ്യത്ത് കോവിഡ് വാക്സിന്‍ കൃത്യമായി നടത്തുകയെന്നതാണ് വാക്സിന്‍ കയറ്റുമതിയേക്കാള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചില ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button