COVID 19NattuvarthaLatest NewsKeralaNews

എറണാകുളത്ത് ഇന്നലെ വാക്സീൻ സ്വീകരിച്ചത് 442 ആരോഗ്യപ്രവർത്തകർ

കാൻസർ ചികിത്സാ വിദഗ്ധൻ ഡോ.വി.പി ഗംഗാധരൻ ആദ്യ കുത്തിവയ്പ് സ്വീകരിച്ചു

കൊച്ചി: ജില്ലയിൽ ഇന്നലെ മാത്രമായി 442 ആരോഗ്യപ്രവർത്തകർ കോവിഡ് വാക്സീൻ സ്വീകരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ കാൻസർ ചികിത്സാ വിദഗ്ധൻ ഡോ.വി.പി ഗംഗാധരൻ ആദ്യ കുത്തിവയ്പ് സ്വീകരിച്ചു.

നേരത്തെ നിശ്ചയിച്ച 7 കേന്ദ്രങ്ങൾക്കു പുറമേ കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലും കഴിഞ്ഞ ദിവസത്തിന്റെ തുടർച്ചയായി 25 പേർക്കുള്ള വാക്സിനേഷൻ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. 6 പേരാണ് ഇവിടെ നിന്നും ഇന്നലെ വാക്സീൻ സ്വീകരിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ 69 പേർ വാക്സീൻ സ്വീകരിച്ചു.

ചെല്ലാനം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിന്ന് 25 പേരും കളമശേരി മെഡിക്കൽ കോളജിൽ നിന്ന് 63 പേരും ആസ്റ്റർ മെഡിസിറ്റിയിൽ നിന്ന് 66 പേരും കോതമംഗലം മാർ ബസേലിയസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ നിന്ന് 100 പേരും കോലഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് 74 പേരും കടവന്ത്ര നഗരാരോഗ്യ കേന്ദ്രത്തിൽ നിന്ന് 39 പേരും ഇന്നലെ കുത്തിവയ്പ് എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button