Latest NewsCinemaNewsIndiaEntertainment

ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടിക്കെതിരെ പരാതി നൽകി ബിജെപി

കൊൽക്കത്ത: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബംഗാളി നടിയായ സയോനി ഘോഷിനെതിരെ പരാതി നൽകി ബിജെപി. മുതിർന്ന ബിജെപി നേതാവായ തഥാഗത റോയ്‌യാണ് പരാതിയുമായി രംഗത്തെത്തിയത്.

Read Also : മയക്കുമരുന്ന് കേസ് : ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

നടി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച ട്രോളിൽ ഹിന്ദുക്കളെ പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പോലീസിൽ പരാതി നൽകിയത്. ഐപിസി സെക്ഷൻ 295 എ പ്രകാരമുള്ള കുറ്റമാണ് നടിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് തഥാഗതാ റോയ് വ്യക്തമാക്കുന്നത്.

അതേസമയം താനല്ല ട്രോൾ പോസ്റ്റ് ചെയ്തതെന്നും തന്റെ അക്കൗണ്ട് മറ്റോരോ ഹാക്ക് ചെയ്തതാണെന്നുമാണ് നടിയുടെ വിശദീകരണം. 2010 ൽ ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചുവെന്നും പിന്നീട് കുറേകാലം കഴിഞ്ഞ ശേഷം ഈ അക്കൗണ്ട് ഉപയോഗിച്ചിരുന്നില്ലെന്നും താരം പറയുന്നു. ഇതിനിടയിൽ മറ്റാരോ പേജ് ഹാക്ക് ചെയ്യുകയും കുറേ വൈകിയാണ് ഈ വിവരം തന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button