KeralaLatest NewsNews

സിപിഎം-ഡിവൈഎഫ്‌ഐ സംഘടിത ആക്രമണം ; യുവമോർച്ച പ്രവർത്തകന് വെട്ടേറ്റു

ആലപ്പുഴ : കായംകുളത്ത് സിപിഎം-ഡിവൈഎഫ്‌ഐ സംഘടിത ആക്രമണത്തിൽ യുവമോർച്ച പ്രവർത്തകന് വെട്ടേറ്റു. ആക്രമണത്തിൽ 6 മാസം പ്രായമുള്ള കുഞ്ഞിനടക്കം നിരവധി പേർക്ക് പരിക്കേറ്റു.  ഇന്നലെ രാത്രിയാണ് സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ദേവികുളങ്ങരയിൽ ബിജെപി, യുവമോർച്ച പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്.

പുതുപ്പള്ളി വടക്ക് ഇടിയ്ക്കാത്തറയിൽ അനു പ്രസാദ്, ഭാര്യ മോനിഷ, 6 മാസം പ്രായമുള്ള കൈക്കുഞ്ഞ്, സഹോദരൻ മനു പ്രസാദ്, ഇവരുടെ പിതാവ് പ്രസാദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഒപ്പം വാഹനങ്ങളും വീടും അക്രമി സംഘം അടിച്ചു തകർത്തു. പരിക്കേറ്റവരെ കായംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് ആശുപത്രിയിൽ മാരകായുധങ്ങളുമായി എത്തിയ സംഘം പരിക്കേറ്റവരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇവരെ പോലീസ് പിടികൂടി. കൈക്കോടാലി, ഇരുമ്പ് പെപ്പ്, വടിവാൾ തുടങ്ങിയ ആയുധങ്ങളും ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് യുവമോർച്ച പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം ഉണ്ടാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button