Latest NewsNewsIndiaInternational

ബ്രി​ട്ട​നിൽ ന​ട​ക്കു​ന്ന ജി-​ഏ​ഴ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക്ഷ​ണം

ന്യൂ​ഡ​ല്‍​ഹി: ബ്രി​ട്ട​നി​ലെ കോ​ണ്‍​വാ​ള്‍ മേ​ഖ​ല​യി​ല്‍ ന​ട​ക്കു​ന്ന ജി-​ഏ​ഴ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക്ഷ​ണം. അ​ടു​ത്ത ജൂ​ണി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

Read Also : പ്രധാനമന്ത്രി കിസാൻ സമ്മാൻ ‍ നിധി‍ : അനർഹമായി കൈപ്പറ്റിയ പണം മുഴുവൻ തിരിച്ചു പിടിക്കാൻ‍ സർക്കാർ നടപടി ആരംഭിച്ചു

സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ന്‍ ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ക്കും. യു​കെ​യി​ല്‍ ജ​നി​ത​ക മാ​റ്റം വ​ന്ന കോ​വി​ഡ് വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക് ഡൗ​ണി​നെ തു​ട​ര്‍​ന്ന് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ മു​ഖ്യാ​തി​ഥി ആ​യു​ള്ള ഇ​ന്ത്യ സ​ന്ദ​ര്‍​ശ​നം ബോ​റി​സ് ജോ​ണ്‍​സ​ന്‍ റ​ദ്ദാ​ക്കി​യി​രു​ന്നു.

ബ്രി​ട്ട​ന്‍, ജ​ര്‍​മ​നി, കാ​ന​ഡ, ഫ്രാ​ന്‍​സ്, ഇ​റ്റ​ലി, ജ​പ്പാ​ന്‍, അ​മേ​രി​ക്ക രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ജി ​ഏ​ഴ് രാ​ജ്യ​ങ്ങ​ള്‍. ഇ​ന്ത്യ​ക്ക് പു​റ​മേ ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍​ക്ക് ജി-​ഏ​ഴ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ഇ​ത്ത​വ​ണ ക്ഷ​ണ​മു​ണ്ട്.മൂ​ന്ന് രാ​ജ്യ​ങ്ങ​ളെ​യും പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button