COVID 19Latest NewsUAENews

ഇസ്രയേലുമായുള്ള വിസാ രഹിത യാത്രാ കരാര്‍ ജൂലൈ വരെ നിർത്തി യുഎഇ

അബുദാബി: ഇസ്രയേലുമായുള്ള വിസാ രഹിത യാത്രാ കരാര്‍ ജൂലൈ ഒന്ന് വരെ നിര്‍ത്തിവെച്ച് യുഎഇ രംഗത്ത് എത്തിയിരിക്കുന്നു. കൊറോണ വൈറസ് രോഗ വ്യാപനം കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. പുതിയ സാഹചര്യത്തില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇസ്രയേല്‍ പൗരന്മാര്‍ക്ക് ഇനി വിസ ആവശ്യമാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയവും എമിറാത്തി പൗരന്മാര്‍ക്ക് ഇസ്രയേലില്‍ പോകാന്‍ വിസ ആവശ്യമാണെന്ന തരത്തില്‍ ഔദ്യോഗിക വെബ്‍സൈറ്റില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കൊറോണ വൈറസ് രോഗ വ്യാപനം കണക്കിലെടുത്ത് ഇസ്രയേലില്‍ ഇപ്പോള്‍ മൂന്നാം തവണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button