Latest NewsIndiaNews

പഠിച്ചില്ലെന്ന് ആരോപിച്ച് ആറാം ക്ലാസുകാരന്റെ ശരീരത്തില്‍ പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

സംഭവ സമയത്ത് കുട്ടിയുടെ പിതാവ് ബാലു മദ്യപിച്ചിരുന്നു

ഹൈദരാബാദ് : പഠിച്ചില്ലെന്ന് ആരോപിച്ച് ആറാം ക്ലാസുകാരന്റെ ശരീരത്തില്‍ പിതാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. 60 ശതമാനം പൊള്ളലേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്ത് വയസുകാരനായ ചരണ്‍ എന്ന കുട്ടിയ്ക്കാണ് പിതാവില്‍ നിന്നും ഈ അവസ്ഥ നേരിടേണ്ടി വന്നത്.

സംഭവ സമയത്ത് കുട്ടിയുടെ പിതാവ് ബാലു മദ്യപിച്ചിരുന്നു. ബാലു മകനോട് അടുത്ത കടയില്‍ പോയി ബീഡി വാങ്ങി വരാന്‍ ആവശ്യപ്പെട്ടിരുന്നു. തിരിച്ചെത്താന്‍ വൈകിയ കുട്ടിയെ നന്നായി പഠിക്കാത്തതിന്റെ പേരില്‍ അച്ഛന്‍ തല്ലാന്‍ തുടങ്ങി. ട്യൂഷന്‍ ക്ലാസില്‍ സ്ഥിരമായി പോകുന്നില്ല എന്നത് അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മര്‍ദ്ദനം. മകനെ രക്ഷിക്കാന്‍ അമ്മ ഇടപെട്ടെങ്കിലും അച്ഛന്‍ കുട്ടിയെ അടിയ്ക്കുന്നത് തുടര്‍ന്നു.

കുട്ടിയെ തല്ലിയിട്ടും ദേഷ്യം മാറാതിരുന്ന പിതാവ് പെയിന്റ് മിക്സ് ചെയ്യാന്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ എടുത്ത് കുട്ടിയുടെ ദേഹത്ത് ഒഴിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ബീഡി കത്തിച്ച ശേഷം തീപ്പെട്ടി കൊള്ളി കുട്ടിയുടെ ദേഹത്തേക്ക് എറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടി പുറത്തേക്ക് ഓടിയപ്പോള്‍ ഒരു കുഴിയിലേക്കാണ് വീണത്. തുടര്‍ന്ന് കുട്ടിയെ വെള്ളം ഒഴിച്ച് തീ കെടുത്തിയ ശേഷം ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button