കൊൽക്കത്ത : പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൗത്ത്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള മത്സരത്തിനിടയിലേക്കാണ് ശിവസേന കൂടി എത്തുന്നത്. പാര്‍ട്ടി മേധാവി ഉദ്ധവ് താക്കറെയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശിവസേന തീരുമാനിച്ചത്.
‘ഏറെ കാത്തിരുന്ന വിഷയത്തിൽ തീരുമാനമായിരിക്കുന്നു. പാർട്ടി അധ്യക്ഷനുമായി നടത്തിയ ചർച്ചയിൽ ബംഗാളിൽ മത്സരിക്കാൻ തീരുമാനിച്ചു. വൈകാതെ ഞങ്ങൾ കൊൽക്കത്തയിലെത്തും’– അദ്ദേഹം ട്വീറ്റ് ചെയ്തു.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മുഖ്യ എതിരാളികളായി ബിജെപി വളര്‍ന്നതോടെ ഈ വോട്ട് ബാങ്ക് ലക്ഷ്യംവച്ചാണ് ശിവസേന മത്സരത്തിന് ഒരുങ്ങുന്നത്.എന്നാൽ മഹാരാഷ്ട്രയിൽ മാത്രം ശക്തികേന്ദ്രമുള്ള ശിവസേന ഇവിടെ വിജയിച്ചതും ബിജെപിയുടെ കൂടെ നിന്നത് കൊണ്ട് മാത്രമാണ്. നരേന്ദ്രമോദിയുടെ വികസനങ്ങൾ മുദ്രാവാക്യമാക്കി നേടിയ വിജയമാണ് ശിവസേനയുടേത്. ഒറ്റക്ക് നിന്നാൽ ശിവസേന കനത്ത പരാജയം നേരിടുമെന്നാണ് വിലയിരുത്തൽ.
Post Your Comments