കോയമ്പത്തൂർ: വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 100 പവന്റെ ആഭരണങ്ങൾ മോഷ്ടിച്ചു. ടാറ്റാബാദ് രാജേന്ദ്രപ്രസാദ് റോഡിലെ വ്യാപാരി സി.കാർത്തിക്കിന്റെ വീട്ടിലാണ് മോഷണം നടന്നത്. കാർത്തിക് വീട് പൂട്ടി കുടുംബത്തോടൊപ്പം ബെംഗളൂരുവിൽ പോയപ്പോഴാണ് സംഭവം.
ഇരുമ്പ് റോഡ് ഉപയോഗിച്ചാണ് വീടിന്റെ പ്രധാന പൂട്ട് തകർത്തതെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസ് നായ മണം പിടിക്കാതിരിക്കാൻ മോഷ്ടാക്കൾ വീടിനകത്ത് മുട്ടമസാല പൊടി വിതറിയിരുന്നു.വീട്ടിൽ നിന്ന് പൊലീസ് ഏതാനും വിരലടയാളങ്ങൾ ശേഖരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments