KeralaLatest NewsIndiaNews

മസാല ബോണ്ട് ഭരണഘടനാവിരുദ്ധം; കേരളം കേന്ദ്രത്തിന്റെ അധികാരത്തില്‍ കടന്നുകയറിയെന്ന് സിഎജി റിപ്പോർട്ട്

കിഫ്ബി കടമെടുപ്പ് കേന്ദ്രസര്‍ക്കാരിന് ബാധ്യതയാകും

സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സി.എ.ജി റിപ്പോർട്ട്. നിയമസഭയിൽ വെച്ച കിഫ്ബിയിലെ വിവാദമായ സി.എ.ജി. റിപ്പോർട്ടിലാണ് സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ ഉള്ളടക്കം പരസ്യമാക്കിയെന്ന് ആരോപണമുയര്‍ന്ന സി.എ.ജി റിപ്പോര്‍ട്ടാണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്.

കിഫ്ബി മസാല ബോണ്ട് കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭരണഘടനാവിരുദ്ധമാണ് കിഫ്ബിയിലെ മസാലബോണ്ട് എന്ന് റിപ്പോർട്ട് ആരോപിക്കുന്നു. ഭരണഘടനാവ്യവസ്ഥകള്‍ പാലിക്കാതെയാണ് കിഫ്ബി വായ്പയെടുക്കുന്നതെന്നും കിഫ്ബി സംസ്ഥാനത്തിന്റെ പ്രത്യക്ഷ ബാധ്യതയാണെന്നും സി.എ.ജി. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Also Read: സ്വാതന്ത്ര്യത്തിനായി നരേന്ദ്രമോദിയുടെ ചിത്രവുമേന്തി പാകിസ്ഥാനില്‍ പടുകൂറ്റന്‍ റാലി

കിഫ്ബിയുടെ കടമെടുപ്പ് ആകസ്മിക ബാധ്യതയാണെന്ന സര്‍ക്കാരിന്റെ വാദമാണ് സി.എ.ജി. പൂര്‍ണമായും തള്ളിയത്. ആകസ്മിക ബാധ്യതയല്ല, മറിച്ച് പ്രത്യക്ഷ ബാധ്യതയാണെന്നാണ് സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നത്. കിഫ്ബിയുടെ കടമെടുപ്പ് ആകസ്മിക ബാധ്യതയാണെന്ന സര്‍ക്കാര്‍ നിലപാട് അമ്പരപ്പിക്കുന്നതാണെന്നായിരുന്നു സി.എ.ജി.യുടെ പരാമര്‍ശം.

കിഫ്ബിക്ക് സ്വന്തമായി വരുമാനമില്ല. അതിനാല്‍ കടമെടുപ്പ് തനതുവരുമാനത്തിലെ ബാധ്യതയാകും. കിഫ്ബി റവന്യൂവിഭവങ്ങള്‍ക്ക് മേല്‍ അധികബാധ്യത അടിച്ചേല്‍പ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിഫ്ബിയുടെ കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. എന്നാല്‍ വിദേശ കടമെടുപ്പിനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണ്.

Also Read: തിരുവനന്തപുരത്ത് മികച്ച പ്രകടനത്തിനൊരുങ്ങി ബിജെപി; സാധ്യത പഠിക്കാന്‍ ഏജന്‍സിയെ നിയോഗിച്ച് സുരേഷ് ഗോപി

അതിനാല്‍ കേരളത്തിന്റെ നടപടി കേന്ദ്രത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. കേരളത്തിനു ഇല്ലാത്ത അധികാരമാണത്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ കേരളം മറികടന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ നടപടികൾ മറ്റ് സംസ്ഥാനങ്ങളും പിന്തുടര്‍ന്നാല്‍ കേന്ദ്രം അറിയാതെ രാജ്യത്തിന്റെ ബാധ്യതകള്‍ വര്‍ധിക്കുമെന്നും സി.എ.ജി. ആശങ്ക പ്രകടിപ്പിച്ചുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button