Latest NewsKeralaNews

വന്യജീവി ആക്രമണം തടയൽ: 24 കോടിയുടെ കിഫ്ബി പദ്ധതി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനായി വിവിധ വനാതിർത്തികളിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ടെക്‌നോളജി തയ്യാറാക്കിയ പരിഷ്‌ക്കരിച്ച ഡിസൈൻ പ്രകാരം ക്രാഷ് ഗാർഡ് സ്റ്റീൽ റോപ് ഫെൻസിംഗ് നടത്തുന്നതിന് അനുമതി. ഇത് പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ ഹാംഗിങ് സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുമായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 24 കോടി രൂപ അനുവദിച്ചതായും ഇപ്രകാരം പദ്ധതിയിൽ മാറ്റം വരുത്താൻ അനുമതി നൽകിയതായും വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.

നോർത്ത് വയനാട്, സൗത്ത് വയനാട് ഡിവിഷനുകളിൽ ക്രാഷ് ഗാർഡ് സ്റ്റീൽ റോപ് ഫെൻസിംഗ് നടത്തുന്നത് പ്രായോഗികമല്ല എന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ആയതിനാൽ അങ്ങനെയുള്ള പ്രദേശങ്ങളിൽ സോളാർ ഹാഗിംഗ് ഫെൻസിംഗ് ആണ് സ്ഥാപിക്കുക. ആകെ അനുവദിച്ച 24 കോടിയിൽ എൻ.ഐ.ടി തയ്യാറാക്കിയ പരിഷ്‌കരിച്ച ഡിസൈൻ പ്രകാരം ഈ ഇനത്തിൽ ലാഭിക്കാൻ പറ്റുന്ന ബാക്കി തുകയായ 9.21 കോടി രൂപ കൂടി അനുയോജ്യമായ മറ്റ് നടപടികൾക്കായി ഉപയോഗപ്പെടുത്താൻ സാധിക്കുന്നതാണ്.

Read Also: തമിഴ്‌നാട്ടില്‍ ഒരേ സമയം നാല് എടിഎമ്മുകളില്‍ വന്‍ കവര്‍ച്ച

സൗത്ത് വയനാട് ഡിവിഷനിലെ ദാസനക്കര-പത്തിരിയമ്പം- പാത്രമൂല- കക്കോടം ബ്ലോക്ക് – 750 ലക്ഷം, കൊമ്മഞ്ചേരി, സുബ്രമണ്യംകൊല്ലി പ്രദേശം -175 ലക്ഷം, വേങ്ങോട് മുതൽ ചെമ്പ്ര വരെ – 250 ലക്ഷം, കുന്നുംപുറം – പത്താം മൈൽ – 150 ലക്ഷം, നിലമ്പൂർ സൗത്ത് ഡിവിഷനിലെ തീക്കാടി – പുലക്കപ്പാറ- നമ്പൂരിപൊതി പ്രദേശം-225 ലക്ഷം, നോർത്ത് വയനാട് ഡിവിഷനിലെ കൂടക്കടവ് മുതൽ പാൽവെളിച്ചം വരെ – 300 ലക്ഷം, വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലെ വടക്കനാട് -225 ലക്ഷം, കാന്നൽ മുതൽ പാഴൂർ തോട്ടമൂല വരെ – 325 ലക്ഷം എന്നിങ്ങിനെയാണ് തുക അനുവദിച്ചത്. സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജൻസി (SFDA) ആണ് ഈ പദ്ധതി നടത്തിപ്പിനുള്ള ഏജൻസി (SPV).

Read Also: ‘ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’; കൊച്ചിയില്‍ പിടിയിലായ ഡ്രൈവർമാർക്ക് എട്ടിന്റെ പണി, 1,000 തവണ ഇംപോസിഷൻ നല്‍കി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button