തിരുവനന്തപുരം: കഴിഞ്ഞ 5 വര്‍ഷത്തിനിടെ കേരളം കൂപ്പുകുത്തിയത് 70 ശതമാനം കടക്കെണിയിലേയ്ക്ക് . സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത 70 ശതമാനം വര്‍ധിച്ചെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. സഞ്ചിത നിധിയിലെ ബാധ്യതകളും പൊതു കണക്കിലെ ബാധ്യതകളും ഉള്‍പ്പെട്ടതാണ് സംസ്ഥാനത്തിന്റെ ആകെ സാമ്പത്തിക ബാധ്യത. 2014-15 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് കണക്കാക്കിയിരിക്കുന്നത്.
Read Also : നിസാരമായ ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ വൈകരുത് , കാന്‍സറിന്റെ തുടക്കമാകാം
വിപണി വായ്പ, കേന്ദ്രത്തില്‍ നിന്നുള്ള കടം, മറ്റു വായ്പകള്‍ എന്നിവയാണ് സഞ്ചിത നിധിയിലുള്‍പ്പെടുന്ന ബാധ്യതകള്‍. ലഘുനിക്ഷേപങ്ങള്‍, പിഎഫ്, പലിശയുള്ള വായ്പകള്‍, പലിശരഹിത ബാധ്യതകള്‍ എന്നിവയാണ് പൊതുകണക്കില്‍ ഉള്‍പ്പെടുന്നത്. ഈ ഇനത്തില്‍ കോടികളുടെ ബാധ്യതയാണ് സര്‍ക്കാരിനുള്ളത്.
എന്നാല്‍ ദുരന്ത നിവാരണത്താനായി തയ്യാറാക്കിയിട്ടുള്ള സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍ മിച്ചം ലഭിച്ചതുക കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
Post Your Comments