കൊല്ലം: കേരള ഭാഗ്യക്കുറിയുടെ ക്രിസ്മസ് – പുതുവത്സര ബംബറിന്റെ ഒന്നാം സമ്മാനമായ 12 കോടിയുടെ ഭാഗ്യവാന്‍ ആര് ? ഭാഗ്യവാനെ ഇതുവരെ കണ്ടെത്തിയില്ല. ആര്യങ്കാവിലെ ഭരണി ഏജന്‍സി വിറ്റ എക്സ്.ജി 358753 ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. തിരുവനന്തപുരത്ത് മുഹമ്മദ് യാസിന്‍ നടത്തുന്ന ഹോള്‍സെയില്‍ ഏജന്‍സിയായ എന്‍.എം.കെയില്‍ നിന്നാണ് തെങ്കാശി സ്വദേശിയായ വെങ്കിടേശിന്റെ ഭരണി ഏജന്‍സിക്ക് സമ്മാനാര്‍ഹമായ ടിക്കറ്റ് കിട്ടിയത്. മറ്റ് നിരവധി സമ്മാനങ്ങള്‍ 18 വര്‍ഷത്തിനിടെ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ ഭാഗ്യം തന്റെ കൈയിലൂടെ കടന്നുപോയതിന്റെ സന്തോഷത്തിലാണ് വെങ്കിടേശ്.
തമിഴ്‌നാട്ടില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരോ ലോറി ഡ്രൈവര്‍മാരോ ആകാം ടിക്കറ്റ് വാങ്ങിയതെന്നാണ് കരുതുന്നത്.
ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ആദ്യം വിറ്റുപോയത് പാറശാല സ്വദേശിയായ മുഹമ്മദ് യാസിന്റെ എന്‍.എം.കെ ഹോള്‍സെയില്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ്. തന്റെ കടയില്‍ നിന്നുള്ള ടിക്കറ്റിന് സമ്മാനം ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 25 വര്‍ഷമായി ലോട്ടറി ബിസിനസ് ചെയ്യുന്ന ആളാണ് മുഹമ്മദ് യാസിന്‍.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോര്‍ക്കി ഭവനില്‍ ഇന്നലെ ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് നറുക്കെടുത്തത്. ആറ് സീരീസുകളില്‍ 45 ലക്ഷം ടിക്കറ്റുകളാണ് ഇറക്കിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള ആറ് ബംബര്‍ ലോട്ടറികളില്‍ ഒന്നാണ് ക്രിസ്മസ് – പുതുവത്സര ബംബര്‍. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സമ്മാനം യഥാക്രമം പത്ത്, അഞ്ച്, ഒന്ന് ലക്ഷം വീതമാണ്.
Post Your Comments