NattuvarthaLatest NewsKeralaNews

നിയന്ത്രണം തെറ്റിയ കാർ തലകീഴായി മറിഞ്ഞു

ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു

കയ്പമംഗലം : കയ്പമംഗലം കൊപ്രക്കളത്ത് നിയന്ത്രണം വിട്ടു വന്ന കാർ തലകീഴായി മറിഞ്ഞു. ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ കൊപ്രക്കളം സെന്ററിലായിരുന്നു അപകടം. വടക്കുഭാഗത്ത് നിന്ന്‌ വന്നിരുന്ന കാർ ദേശീയപാതയോരത്തെ കലുങ്കിൽ ഇടിച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

മാള, പൊയ്യ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button