Latest NewsNewsIndia

വനിത ഉദ്യോഗസ്ഥയെ പൊതുസ്ഥലത്ത് വെച്ച് ഭീഷണിപ്പെടുത്തി കോൺഗ്രസ് എംഎൽഎ

ഭോപ്പാൽ : വനിതാ ഉദ്യോഗസ്ഥയെ പരസ്യമായി ഭീഷണിപ്പെടുത്തി മധ്യപ്രദേശ് കോൺഗ്രസ് എംഎൽഎ ഹർഷ് വിജയ് ഗെഹലോട്ട്. സബ് ഡിവിഷണൽ മജ്‌സ്‌ട്രേറ്റ് കാമിനി ഠാക്കൂറിനെയാണ് കോൺഗ്രസ് എംഎൽഎ പൊതുസ്ഥലത്ത് വെച്ച് ഭീഷണിപ്പെടുത്തിയത്.

മധ്യപ്രദേശിലെ- രാജസ്ഥാൻ അതിർത്തിയലെ രത്‌ലാം ജില്ലയിൽ വെച്ചായിരുന്നു സംഭവം. ഡൽഹി അതിർത്തിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കുചേരാനാണ് വിജയ് ഗെഹലോട്ടും സംഘവും സ്ഥലത്തെത്തിയത്. തുടർന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഓഫീസിലേക്ക് കയറിയ കാമിനി ഠാക്കൂർ പുറത്തിറങ്ങി വരാൻ വൈകിയതോടെയാണ് സംഘം പ്രതിഷേധം നടത്തിയത്.

 

‘ നീയൊരു പെണ്ണായിപ്പോയി. ആണായിരുന്നെങ്കിൽ കോളറിൽ പിടിച്ച് മെമോ കയ്യിൽ വെച്ച് തന്നേനെ ‘ എന്നാണ് ഗെഹലോട്ട് പറഞ്ഞത്. പൊതുസ്ഥലത്ത് വെച്ചാണ് കാമിനിയെ ഗെഹലോട്ട് ഭീഷണിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button