ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു . 25 പൈസ വര്‍ധിച്ചതോടെയാണ് പെട്രോള്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയത്. രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 91.56 രൂപയായി. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 85.95 രൂപയാണ്. മുംബൈയില്‍ ഡീസല്‍ വില 81.87 രൂപയായിട്ടുണ്ട്.
Read Also : റഷ്യയിൽ നിന്ന് അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ
ദേശീയ തലസ്ഥാനത്ത് ഡീസല്‍ വില ലിറ്ററിന് 75.13 രൂപയായി ഉയര്‍ന്നു. രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളിലും ഇന്ധന വിലയില്‍ വര്‍ധനയുണ്ടായി. ചെന്നൈയില്‍ പെട്രോള്‍ വില ലിറ്ററിന് 87.63ഉം ഡീസലിന് 80.43 രൂപയുമാണ് വില. കൊല്‍ക്കത്തയില്‍ പെട്രോളിന് ലിറ്ററിന് 86.39-ഡീസല്‍ 78.72 രൂപയാണ്. നിലവില്‍ ഡല്‍ഹിയില്‍ പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
Post Your Comments