ന്യൂഡല്‍ഹി : സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍, വനിതകള്‍ എന്നിവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമായുള്ള കൂടിക്കാഴ്ചയിലാണ് സോണിയ ഗാന്ധി ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു. ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തു. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിയ്ക്കും.
ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റി യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അറിഞ്ഞുള്ള ജനകീയ പ്രകടന പത്രികയ്ക്കു രൂപം നല്‍കുമെന്ന് എ.കെ ആന്റണി പറഞ്ഞു.
Post Your Comments