തിരുവനന്തപുരം : കൊവിഡ് വാക്‌സിനേഷന് ഇന്ന് മുതല്‍ കൂടുതല്‍ കേന്ദ്രങ്ങള്‍.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് മുതലും ജനറല്‍ ആശുപത്രിയില്‍ നാളെ മുതലും വാക്‌സിന്‍ കുത്തിവയ്പ്പുണ്ടാകും.
Read Also : ഐസ്ക്രീം കഴിച്ചവരെല്ലാം ക്വാറന്റൈനിൽ പോകാൻ ഉത്തരവിട്ട് സർക്കാർ
തീരദേശ മേഖലയായ പുല്ലുവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അഞ്ചുതെങ്ങ് സാമൂഹികാരോഗ്യ കേന്ദ്രത്തിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും. സംസ്ഥാനത്തെ 133 കേന്ദ്രങ്ങള്‍ക്ക് പുറമെയാണിത്.
തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി എന്നിങ്ങനെ ആഴ്ച്ചയില്‍ നാല് ദിവസമാണ് കുത്തിവെയ്പ്പ്.ചില ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വാക്സിനേഷന്‍ പൂര്‍ത്തിയായതിനാല്‍ ജില്ലകളുടെ മേല്‍നോട്ടത്തില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കും.ഓരോ കേന്ദ്രത്തിലും നൂറു പേര്‍ക്ക് വീതമായിരിക്കും കുത്തിവയ്പ്പ്. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ എണ്ണം കൂട്ടാനും ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നു.
രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് സമയം.ആരോഗ്യ പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ വിവിധ സേനാംഗങ്ങള്‍, പൊലീസ്, റവന്യു വകുപ്പ് ജീവനക്കാര്‍, മുന്‍സിപ്പല്‍ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കും.
Post Your Comments