കൊല്ലം: കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വാഹനം അടിച്ചുതകര്‍ത്ത കേസില്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി അഭിഭാഷകന്റെ വേഷത്തിലെത്തിയത് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. യുവജന സംഘടനാ പ്രവര്‍ത്തകര്‍ക്കായി കരുനാഗപ്പള്ളി കോടതിയിലാണ് ചാണ്ടി ഉമ്മന്‍ വക്കീല്‍ വേഷത്തിലെത്തിയത്. എംഎല്‍എയുടെ കാര്‍ തകര്‍ത്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പൊലീസ് ചുമത്തിയിരുന്നു. എന്നാല്‍ ഈ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് സംഭവത്തിലെ മാദ്ധ്യമ വാര്‍ത്തകള്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കികൊണ്ട് ചാണ്ടി ഉമ്മന്‍ സമര്‍ത്ഥിക്കുകയായിരുന്നു. കേസില്‍ വാദം കേട്ട കോടതി ആറ് പേര്‍ക്കും ജാമ്യം അനുവദിച്ചു.
Read Also : യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ എംഎല്‍എയുടെ മുന്‍ പി.എ പ്രദീപ് കോട്ടാത്തല നേരിട്ടത് സിനിമാ സ്റ്റൈലില്‍
താന്‍ യാദൃശ്ചികമായാണ് കോടതിയില്‍ എത്തിയതെന്ന് ചാണ്ടി ഉമ്മന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തെ കൂടാതെ മറ്റ് മൂന്ന് അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു. അഭിഭാഷക കുപ്പായം അഴിച്ച് വച്ച ശേഷം ഖദര്‍ വേഷമണിഞ് കൊല്ലത്തെ യൂത്ത് കോണ്‍ഗ്രസിന്റെ വിവിധ പരിപാടികളിലും ചാണ്ടി ഉമ്മന്‍ പങ്കെടുത്തു. ഇതാദ്യമായിട്ടാണ് കേരളത്തിലെ ഒരു കോടതിയില്‍ ചാണ്ടി ഉമ്മന്‍ അഭിഭാഷക വേഷം ധരിച്ചെത്തുന്നത്.
Post Your Comments