KeralaLatest NewsNews

കാറില്‍ സഞ്ചരിച്ചിരുന്ന അധ്യാപകരെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍: സംഭവം മലപ്പുറത്ത്

മലപ്പുറം: കാറില്‍ സഞ്ചരിച്ചിരുന്ന അധ്യാപകരെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ മലപ്പുറത്ത് പിടിയില്‍. ഈശ്വരമംഗലം സ്വദേശികളായ ബിനേഷ്, അനീഷ് എന്നിവരെ ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്ത്. പ്രതികള്‍ സഞ്ചരിച്ച ബൈക്കില്‍ ദമ്പതികളുടെ കാര്‍ ഉരസി എന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Read Also: ‘ക്രിമിനല്‍ സ്വഭാവം, ഏഴ് വര്‍ഷം മുന്‍പ് പാര്‍ട്ടി പുറത്താക്കി’: അഭിലാഷ് ഇടത് വിരുദ്ധനെന്ന് ഇ.പി ജയരാജൻ

കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ആലുവയില്‍ നിന്ന് വേങ്ങരയിലേക്ക് വരികയായിരുന്ന ദമ്പതികള്‍ക്ക് നേരെ പൊന്നാനി നരിപ്പറമ്പില്‍ വെച്ചാണ് മര്‍ദ്ദനം ഉണ്ടായത്. കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ സൈഡ് ഗ്ലാസ് തകര്‍ത്തശേഷം ഡ്രൈവറിനെ മര്‍ദ്ദിക്കുകയും ചെയ്തു. അത് വഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ ആണ് പ്രതികളളെ തടഞ്ഞു വെച്ച് പൊലീസിനെ വിവരമറിയിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button