ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു നേരെ വീണ്ടും ചൈനീസ് കടന്നുകയറ്റം. അരുണാചല്‍ പ്രദേശില്‍ ചൈന ഗ്രാമം നിര്‍മിച്ചതായി സൂചന. 101 വീടുകള്‍ ഉള്‍പെടുന്ന പുതിയ ഗ്രാമത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ദേശീയ മാധ്യമമായ എന്‍ ഡി ടി വി പുറത്തുവിട്ടു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏകദേശം 4.5 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിന്റെ നിര്‍മാണം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ട്.
Read Also : കോവിഡ് വാക്സിന്‍ അയല്‍ രാജ്യങ്ങള്‍ക്കും നല്‍കാന്‍ തയ്യാറെടുപ്പുമായി ഇന്ത്യ
സാരി ചു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അപ്പര്‍ സുബാന്‍സിരി ജില്ലയിലാണ്. ഇന്ത്യയും ചൈനയും തമ്മില്‍ ഏറെക്കാലമായി തര്‍കത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രദേശമാണിത്. സംശയാസ്പദമായ ഈ ഗ്രാമം സ്ഥാപിച്ചതിന്റെ ഏറ്റവും പുതിയ ചിത്രം 2020 നവംബര്‍ ഒന്നിനാണ് പുറത്തുവന്നത്. എന്നാല്‍ അതിന് ഒരു വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് ഒരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നിരുന്നില്ല. ലഡാക്കിലെ പടിഞ്ഞാറന്‍ ഹിമാലയത്തില്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ ഇന്ത്യന്‍, ചൈനീസ് സൈനികര്‍ പതിറ്റാണ്ടുകളായി ഏറ്റുമുട്ടല്‍ തുടരുകയാണ്. ഹിമാലയത്തിന്റെ കിഴക്കന്‍ നിരയിലാണ് ഗ്രാമം നിര്‍മിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. എന്നാല്‍ സ്വന്തം സൈന്യത്തില്‍ എത്രപേര്‍ക്ക് വീരമൃത്യു സംഭവിച്ചുവെന്ന് ചൈന ഒരിക്കലും പരസ്യമായി പറഞ്ഞിട്ടില്ല.
Post Your Comments