പത്തനാപുരം∙ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവിനും വിദ്യാർഥിനിക്കും പരിക്കേറ്റിരിക്കുന്നു. കർഷക അവാർഡ് ജേതാവു കൂടിയായ മാലൂർ സുജേഷ് ഭവനിൽ സുജേഷ്(28), മാലൂർ ബിലെ ഭവനിൽ ബിലൈ(19) എന്നിവർക്കാണ് പരിക്കേറ്റിരിക്കുന്നത്. കുണ്ടയത്തെ കൃഷിയിടത്തിലേക്കു ബൈക്കിൽ പോകുമ്പോൾ മാലൂർ ഷാപ്പുമുക്കിനു സമീപത്തു വച്ച് പന്നി സുജേഷിനെ ഇടിച്ചു തെറിപ്പിച്ച ശേഷം ആക്രമിക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനു മുന്നിൽ നിൽക്കുകയായിരുന്ന ബിലൈയെ പന്നി കുത്തി പരുക്കേൽപ്പക്കുകയായിരുന്നു. ബിലൈയെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post Your Comments