ബാർക്ക് മുൻ സിഇഒ പാർഥോദാസ് ഗുപ്തയും റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും തമ്മിൽ നടത്തിയതായി പറയുന്ന വാട്ട്സ് ആപ്പ് ആശയവിനിമയങ്ങൾ പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
2019 മാര്‍ച്ച് 25 ന് പാര്‍ഥോ ദാസ് ഗുപ്ത ബാര്‍കിന്റെ കത്ത് അര്‍ണബിന് അയച്ച ശേഷം നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഉത്തരം നല്കാന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ബാധ്യസ്ഥരാണെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
Also Read: അട്ടിമറി വിജയം നേടി ആന്ധ്ര, അപ്രതീക്ഷിത തോൽവിയിൽ കേരള കുതിപ്പിന് വിരാമം
ബാലകോട്ട് സ്ട്രൈക്കുകളെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കുന്നതിനെക്കുറിച്ചും ടിവി അവതാരകന് സര്‍ക്കാര്‍ മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയതായി വാട്സ്ആപ്പ് ചാറ്റുകളുടെ പകര്‍പ്പ് വ്യക്തമാക്കുന്നെന്നും മഹുവ പറഞ്ഞു. കേന്ദ്രമന്ത്രിമാരെല്ലാം നമ്മുടെ സ്വന്തം ആളുകളാണെന്ന് ദാസ് ഗുപ്തയുമായുള്ള സംഭാഷണത്തിൽ അർണബ് അവകാശപ്പെടുന്നുണ്ട്.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്രതീരുമാനത്തെക്കുറിച്ച് അർണബിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നെന്ന സൂചനയും അതിലുണ്ട്. കേന്ദ്രതീരുമാനം വരുന്നതിന് രണ്ടുദിവസം മുമ്പുതന്നെ അർണബ് ടിവി സംഘത്തെ ശ്രീനഗറിലേക്ക് അയച്ചിരുന്നതായും ആരോപണങ്ങൾ ഉയരുന്നു.
Post Your Comments