വാഷ്ംഗ്ടണ്‍ : യുഎസിലെ 50 സംസ്ഥാനങ്ങളിലും സായുധകലാപം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, അതീവ സുരക്ഷയില്‍ രാജ്യം . നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കാനിരിക്കെയാണ് യുഎസില്‍ മുഴുവനായി സായുധ കലാപം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് രാജ്യത്താകെ സുരക്ഷ ശക്തിപ്പെടുത്തി. വാഷിംഗ്ടണ്‍ ഡിസി നാഷണല്‍ ഗാര്‍ഡിന്റെ സുരക്ഷാവലയത്തിലാക്കി. ഈ മാസം ആറിനുണ്ടായ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ കനത്ത ജാഗ്രതയിലാണ്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രംപ് അനുകൂലികള്‍ സായുധ മാര്‍ച്ചുകള്‍ നടത്തുമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായി ഡിസിയിലെ നാഷണല്‍ മാള്‍ അടച്ചു.സുരക്ഷയുടെ ഭാഗമായി തെരുവുകളില്‍ പോലീസ് ബാരിക്കേഡുകള്‍ നിരത്തിയിട്ടുണ്ട്. മേരിലന്‍ഡ്, ന്യൂ മെക്സിക്കോ, യൂറ്റാ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കലിഫോര്‍ണിയ, പെന്‍സില്‍വാനിയ, മിഷഗണ്‍, വെര്‍ജീനിയ, വാഷിംഗ്ടണ്‍, വിസ്‌കോണ്‍സിന്‍ എന്നീ സംസ്ഥാനങ്ങള്‍ നാഷണല്‍ ഗാര്‍ഡുകളെ വിന്യസിച്ചു. ടെക്‌സസ് ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ തലസ്ഥാനം അടച്ചു.
Post Your Comments