Latest NewsIndiaNews

ത്രിപുര കോൺഗ്രസ് അധ്യക്ഷന്‍റെ കാറിന് നേരെ ആക്രമണം

ന്യൂഡൽഹി: ത്രിപുര കോൺഗ്രസ്​ അധ്യക്ഷൻ പിജുഷ്​ ബിശ്വാസിന്‍റെ കാറിന്​ നേരെ ആക്രമണം ഉണ്ടായിരിക്കുന്നു. ​ഞായറാഴ്ച രാവിലെയാണ്​ സംഭവമുണ്ടായിരിക്കുന്നത്​. ബിശ്വാസിന്​ ചെറിയ രീതിയിൽ പരിക്കേറ്റു. ബി.ജെ.പിയാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ കോൺഗ്രസ്​ ആരോപിക്കുകയുണ്ടായി.

അഗർത്തലയിൽ നിന്ന്​ കോൺഗ്രസ്​ ബിശാൽഗ്രാഹിലേക്കുള്ള യാത്രക്കിടെയാണ്​ ആക്രമണമുണ്ടായത്​. സംഭവത്തിൽ വാഹനത്തിന്‍റെ ചില്ലുകൾ തകർന്നിരിക്കുകയാണ് ആക്രമണത്തിൽ. സീറ്റുകളിലെല്ലാം ഗ്ലാസിന്‍റെ ചില്ലുകൾ ചിതറി കിടക്കുന്നുണ്ട്​.

പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വൈകീട്ട്​ വാർത്തസമ്മേളനത്തിൽ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും ബിശ്വാസ്​ പറഞ്ഞു. എന്നാൽ അതേസമയം, കേസിൽ അന്വേഷണം ആരംഭിച്ചുവെന്ന്​ അറിയിച്ച പൊലീസ്​ ആക്രമണത്തിന്​ പിന്നിൽ രാഷ്​ട്രീയ പാർട്ടികളുണ്ടോയെന്ന്​ ഇപ്പോൾ പറയാനാവില്ലെന്നും പ്രതികരിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button