KeralaNattuvarthaLatest NewsNews

ഇടവകയിലെ ഒരു കുട്ടിയുടെ അമ്മയുമായി നാടുവിട്ട് കൊച്ചച്ചൻ; ഇരുവരും ഒരുമിച്ച് പഠിച്ചവർ, പ്രതിഷേധവുമായി വിശ്വാസികൾ

ഇടവകയിലെ ഒരു കുട്ടിയുടെ അമ്മയുമായി നാടുവിട്ട് കൊച്ചച്ചൻ

തലശേരി അതിരൂപതയിലെ വികാരിമാർക്കെതിരെ അടുത്തിടെ കടുത്ത അമർഷമാണ് ഉയർന്നിരുന്നത്. ഇവരെ കുറിച്ച് നിരവധി വാർത്തകൾ സോഷ്യൽ മീഡിയകളിലും ഉയർന്നിരുന്നു. തലശേരി അതിരൂപതയിലെ പ്രശസ്തമായ തീർത്ഥാടനകേന്ദ്രമായ ചീക്കാട് ഉണ്ണിമിശിഹ ദേവാലയത്തിൽ മുൻപ് ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചനാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ താരം.

ഫാദർ. അനീഷ് വട്ടക്കയത്തിൽ രണ്ട് വർഷക്കാലം മുൻപ് വരെ ഈ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചനായിരുന്നു. എന്നാൽ, ഇവിടുന്ന് സ്ഥലം മാറി ഫാദർ അനീഷ് അമ്മം കുളത്തേക്ക് മാറിയിരുന്നു. ഫാ. അനീഷ് ചീക്കാട് ഇടവകയിലെ യുവതിയുമായി നാടുവിട്ടുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

Also Read: കല്ലമ്പലത്തെ നവവധുവിന്റെ മരണം ; മകള്‍ ഒരിയ്ക്കലും സ്വയം കഴുത്തറുക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് ആതിരയുടെ അമ്മ

ഒരു കുട്ടിയുടെ അമ്മയുമായിട്ടാണ് ഫാ. അനീഷ് നാടുവിട്ടതെന്നാണ് വിവരങ്ങൾ. ഇരുവരും ഒരുമിച്ച് പഠിച്ചവരാണ്. കുട്ടിയെ മാതാപിതാക്കളെ ഏൽപ്പിച്ച ശേഷമാണ് യുവതി കൊച്ചച്ചനോടൊപ്പം പോയത്. വിഷയവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ രണ്ടഭിപ്രായമാണുള്ളത്. അച്ചന്മാരെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നുള്ള ആവശ്യങ്ങളും ഇക്കൂട്ടർ ഉന്നയിക്കുന്നുണ്ട്. പൌരോഹിത്യം കളങ്കപ്പെടുത്തുന്നവർക്ക് ആര് മാപ്പ് നൽകുമെന്നും ചോദിക്കുന്നവരുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button