COVID 19Latest NewsNewsInternational

വൈറസ് അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളിലേയ്ക്ക് അതിവേഗത്തില്‍ പടരും

വാഷിങ്ടണ്‍: ജനിതകമാറ്റം സംഭവിച്ച വൈറസ് അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളിലേയ്ക്ക് അതിവേഗത്തില്‍ പടരും, മുന്നറിയിപ്പ്. പുതിയ വകഭേദത്തെ നേരിടാന്‍ കൂടുതല്‍ ശക്തമായ പ്രതിരോധ നടപടികള്‍ ആവശ്യമാണെന്നും യുഎസ് രോഗ പ്രതിരോധ കേന്ദ്രം (സി.ഡി.എസ്) മുന്നറിയിപ്പ് നല്‍കി. വകഭേദം വന്ന വൈറസ് ഇതുവരെ 30 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also : ലോകത്തെ ഭീതിയിലാഴ്ത്തി സൂപ്പര്‍ സ്‌പ്രെഡ് കോവിഡ് വൈറസിന്റെ വ്യാപനം പുതിയ രീതിയില്‍

കോവിഡ് കാരണം ബുദ്ധിമുട്ടുന്ന ആരോഗ്യ മേഖലയ്ക്ക് 70 ശതമാനം അധിക വ്യാപന ശേഷിയുള്ള പുതിയ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ ഭീഷണി ഉയര്‍ത്തും. പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ജനങ്ങള്‍ക്ക് സഞ്ചിത പ്രതിരോധം ആര്‍ജിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും സിഡിഎസ് നിര്‍ദ്ദേശം നല്‍കിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രോഗവ്യാപനം മാര്‍ച്ചാകുന്നതോടെ രൂക്ഷമാകുന്നതിന് മുമ്പ് പ്രതിരോധ നടപടി ശക്തമാക്കണമെന്നാണ് മുന്നറിയിപ്പിലുള്ളത്. അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളിലായി നിലവില്‍ 76 പേര്‍ക്കാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.

ജനങ്ങളെ വൈറസില്‍ നിന്ന് സംരക്ഷിക്കാന്‍ വാക്‌സിന്‍ കുത്തിവെയ്പ്പ് വര്‍ധിപ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം എന്നീ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ശീലമാക്കണം. ഈ പ്രതിരോധ നടപടികള്‍ അധികം വൈകികാതെ എത്രയും പെട്ടെന്ന് നടപ്പാക്കിയാല്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന് സിഡിഎസ് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button