Latest NewsSaudi ArabiaNewsGulf

പുതിയ ചുവട് വെയ്പ്പുമായി സൗദി ; വനിതാ ജഡ്ജിമാരെ നിയമിയ്ക്കാന്‍ ഒരുങ്ങുന്നു

തൊഴില്‍ മേഖലയില്‍ സൗദി വനിതകളുടെ പങ്കാളിത്തം ഇപ്പോള്‍ തന്നെ 31 ശതമാനത്തിലെത്തിയിട്ടുണ്ട്

ജിദ്ദ : സൗദി അറേബ്യ വനിതാ ജഡ്ജിമാരെ നിയമിയ്ക്കാന്‍ ഒരുങ്ങുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് സൗദിയുടെ ഈ പുതിയ ചുവട് വെയ്പ്പ്. സൗദി മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിലെ സ്ത്രീ ശാക്തീകരണ അണ്ടര്‍ സെക്രട്ടറി ഹിന്ദ് അല്‍ സാഹിദാണ് ഇക്കാര്യം അറിയിച്ചത്.

തൊഴില്‍ മേഖലയില്‍ സൗദി വനിതകളുടെ പങ്കാളിത്ത നിരക്ക് 2025 ആകുമ്പോഴേയ്ക്കും 25 ശതമാനത്തിലെത്തിയ്ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. സ്ത്രീകള്‍ക്ക് നീതിന്യായ സേവനങ്ങള്‍ സുഗമമാക്കുന്നതിനായി 100 വനിതാ നോട്ടറിമാരെ നിയമിയ്ക്കാന്‍ അടുത്തിടെ നിയമ മന്ത്രി വലീദ് അല്‍ സമാനി നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിയമകാര്യം, ശരീഅത്ത്, സാമൂഹിക ശാസ്ത്രം, ഭരണകാര്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ യോഗ്യതയുള്ള ഒട്ടേറെ സ്ത്രീകളെ മന്ത്രാലയം ആദ്യമായി നിയമിച്ചിരുന്നു. തൊഴില്‍ മേഖലയില്‍ സൗദി വനിതകളുടെ പങ്കാളിത്തം ഇപ്പോള്‍ തന്നെ 31 ശതമാനത്തിലെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button