KeralaLatest NewsNews

ബിജു കൂടുതൽ നല്ല പിള്ള ചമയേണ്ട?കെഎസ്ആർടിസി വിഷയത്തിൽ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാവണം; സന്ദീപ് വാര്യര്‍

കെഎസ്ആർടിസിയിൽ നിന്ന് നൂറു കോടി തട്ടിയെടുത്തവർക്കെതിരെ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്. കെ എസ്ആർടിസിയുടെ സമ്പൂർണ നാശത്തിനു വഴിവച്ചത് കേരളം മാറി മാറി ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങളാണെന്നും ബിജു കൂടുതൽ നല്ല പിള്ള ചമയേണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് സിഎംഡി ബിജു പ്രഭാകർ കെഎസ്ആർടിസിയിലെ തട്ടിപ്പുകൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്.

കുറിപ്പിന്റെ പൂർണരൂപം……………………………

കേരളത്തിൻ്റെ ലൈഫ് ലൈനായ പൊതുഗതാഗത സംവിധാനമാണ് കെഎസ്ആർടിസി . അതിൽ നൂറു കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സിഎംഡി ബിജു പ്രഭാകർ പത്ര സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
പെൻഷൻ ആൻഡ് ഓഡിറ്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെതിരെ ഗുരുതരമായ ആരോപണം ഇന്നലെ കാലത്തുന്നയിച്ച ബിജു പ്രഭാകർ വൈകിട്ടായപ്പോഴേക്കും നിലപാടിൽ പതം വരുത്തി.

കെഎസ്ആർടിസി പോലെ കഴിഞ്ഞ നാൽപ്പത് മാസത്തിലധികമായി ശമ്പളം നൽകാത്ത സ്ഥാപനത്തിലെ നൂറ് കോടി രൂപ കാണാതായെങ്കിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മാത്രമാണോ , അക്കാലത്തെ എംഡിക്ക് അതിൽ ഉത്തരവാദിത്വമില്ലേ ? നൂറ് കോടി രൂപ തട്ടിപ്പ് കെഎസ്ആർടിസി സിഎംഡി തന്നെ വെളിപ്പെടുത്തിയ സ്ഥിതിക്ക് സിബിഐ അന്വേഷിക്കാൻ പര്യാപ്തമായ സാമ്പത്തിക കുറ്റകൃത്യമായി ഇതു മാറിയിരിക്കുന്നു.

ബിജു പ്രഭാകർ ഇന്നലെ തൊഴിലാളികളെയും യൂണിയനുകളെയും കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് കാരണക്കാരായി ചിത്രീകരിച്ച് കയ്യടി വാങ്ങാൻ ശ്രമിച്ചപ്പോൾ പൊളിറ്റിക്കൽ ലീഡർഷിപ്പിനെ ബോധപൂർവ്വം സംരക്ഷിച്ചു നിർത്തി. വാസ്തവത്തിൽ കെ എസ്ആർടിസിയുടെ സമ്പൂർണ നാശത്തിനു വഴിവച്ചത് കേരളം മാറി മാറി ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങളുടെ നയവൈകല്യവും തീരുമാനങ്ങളെടുക്കുവാനുള്ള കഴിവില്ലായ്മയുമല്ലേ ? ബിജു കൂടുതൽ നല്ല പിള്ള ചമയേണ്ട .

പഴയ ലാവണങ്ങളിൽ ഉയർന്ന ആരോപണങ്ങൾ ഇപ്പോഴും പൊതുമണ്ഡലത്തിൽ സജീവമാണ്. കെഎസ്ആർടിസിയിൽ നിന്ന് നൂറു കോടി തട്ടിയെടുത്തവർക്കെതിരെ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാവണം . അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് അവസാനിപ്പിക്കണം, കെഎസ്ആർടിസിയെ രക്ഷിച്ചേ പറ്റൂ. കേരളം അതാഗ്രഹിക്കുന്നു.

https://www.facebook.com/Sandeepvarierbjp/posts/4953172248057835

shortlink

Related Articles

Post Your Comments

Related Articles


Back to top button