ജമ്മുകശ്മീർ : രാജ്യത്ത് നിലനിൽക്കുന്ന ഏകാധിപത്യഭരണത്തിനെതിരെ നിലകൊണ്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ചരിത്രം എന്നും ഓർമിക്കുമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി. രാഹുലിനെ പരിഹസിക്കുന്നവർ എത്രവേണമെങ്കിലും പരിഹസിച്ചോളു. എന്നിരുന്നാലും
സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ശബ്ദിക്കുന്ന ഏക രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധി മാത്രമാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം.
രാഹുല്‍ ഗാന്ധിയെ പരിഹസിച്ചോളൂ, എന്നാല്‍ സത്യം പറയാൻ ധൈര്യപ്പെടുന്ന ഒരേയൊരു രാഷ്ട്രീയക്കാരന്‍ അദ്ദേഹമാണ്. പുതിയ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലരുടെയും മുതലാളിമാരുടെയും പിടിയിലാണ്. ഇപ്പോഴത്തെ ഏകാധിപത്യ ഭരണത്തിനെതിരെ നിലകൊള്ളുന്നതിന് ചരിത്രം അദ്ദേഹത്തെ ഓര്‍മ്മിക്കും.’ മെഹബൂബ ട്വിറ്ററിൽ കുറിച്ചു.
അതേസമയം മെഹ്ബൂബയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ചിലർ രാഹുലിൻറെ പ്രസംഗങ്ങളെ ചൂണ്ടിക്കാട്ടി പരിഹസിച്ചാണ്
ട്വീറ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ഒപ്പം ചരിത്രം നിങ്ങളെയും മറക്കില്ലെന്നും ചിലർ പറയുന്നു.
എത്രയോ നിരപരാധികൾക്ക് ഭീകരരുടെ കൈകളാൽ ജീവൻ നഷ്ടപ്പെട്ടു. അതും ചരിത്രം രേഖപ്പെടുത്തുമെന്നും ട്വിറ്റർ കമൻറുകളിൽ പറയുന്നു.
Post Your Comments