എറണാകുളം : എടയാര്‍ വ്യവസായ മേഖലയിലെ വന്‍ തീപിടുത്തത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അഗ്നിശമന സേന. മൂന്ന് സ്ഥാപനങ്ങളില്‍ വന്‍ വന്‍ തീപിടുത്തം ഉണ്ടായതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നാണ് അഗ്നിശമന സേന ആവശ്യപ്പെട്ടിരിയ്ക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിയ്ക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തല്‍. അപകട കാരണം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന വേണമെന്നാണ് അഗ്നിശമന സേനയുടെ നിലപാട്.
രാത്രി 12 മണിയോടെയാണ് എടയാര്‍ വ്യവസായ മേഖലയിലെ ഒറിയോണ്‍ എന്ന പെയിന്റ് ഉത്പന്ന കമ്പനിയില്‍ തീപിടിച്ചത്. ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇവിടെ ഉണ്ടായിരുന്ന തൊഴിലാളികള്‍ അപ്പോള്‍ തന്നെ ഇറങ്ങി ഓടുകയായിരുന്നു. അപകട കാരണം സംബന്ധിച്ച് കൂടുതല്‍ പരിശോധന വേണമെന്നും ഇടി മിന്നല്‍ മൂലമുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പറയാനാകില്ലെന്നുമാണ് അഗ്നിരക്ഷാ സേനയുടെ വിലയിരുത്തല്‍.
പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഓറിയോന്‍ എന്ന കമ്പനിയ്ക്കാണ് ആദ്യം തീ പിടിച്ചത്. തുടര്‍ന്ന് സമീപത്തെ ജനറല്‍ കെമിക്കല്‍സ്, തൊട്ടടുത്തുള്ള റബ്ബര്‍ റീ സൈക്കിളിംഗ് യൂണിറ്റ് എന്നിവയടക്കമുള്ള മൂന്ന് വ്യവസായ സ്ഥാപനങ്ങളും കത്തി നശിച്ചു. സമീപത്തെ ഓയില്‍ കമ്പനിയിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. മുപ്പതിലധികം ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ മൂന്ന് മണിക്കൂറെടുത്താണ് തീ പൂര്‍ണമായും അണച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments