Latest NewsKeralaNattuvarthaNewsCrime

ആതിരയ്ക്ക് രക്തം പേടി, കഴുത്ത് മുറിച്ച ശേഷം കത്തി കൈയ്യിൽ പിടിപ്പിച്ചത്?; സംശയങ്ങളിനെ

മറ്റാരോ കൃത്യം ചെയ്തിട്ട് കത്തി കയ്യിൽ പിടിപ്പിച്ചതാകാമെന്ന് ഉറ്റവർ

കല്ലമ്പലത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ കഴുത്തും കൈഞരമ്പും മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ട സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആവർത്തിച്ച് ആതിരയുടെ കുടുംബം. വര്‍ക്കല വെന്നിക്കോട് ശാന്താമന്ദിരത്തില്‍ ഷാജി-ശ്രീന ദമ്പതികളുടെ മകളും മുത്താന സ്വദേശി ശരത്തിന്റെ ഭാര്യയുമായ ആതിരയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടത്.

Also Read: ത്രിപുര കോൺഗ്രസ് അധ്യക്ഷന്‍റെ കാറിന് നേരെ ആക്രമണം

മകള്‍ ഒരിക്കലും സ്വയം അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ആതിരയുടെ അമ്മ. അവള്‍ക്ക് രക്തം പേടിയാണ്. ഒരു മുള്ളു കൊണ്ടാല്‍ പോലും അവള്‍ക്കു എടുക്കാന്‍ സാധിക്കാറില്ലെന്നും അമ്മ പറയുന്നു ഞരമ്പുകൾ മുറിക്കാനുപയോഗിച്ച കത്തി ആതിരയുടെ കൈയിലുണ്ടായിരുന്നെന്നും കൈകളും കഴുത്തും കാലും സ്വയം മുറിച്ചയാളുടെ കൈയിൽ ഭദ്രമായി കത്തിയുണ്ടാകില്ലെന്നും ബന്ധുക്കൾ പറയുന്നു. മറ്റാരോ കൃത്യം ചെയ്തിട്ട് കത്തി ആതിരയുടെ കൈകളിൽ വെച്ചതാകാമെന്ന നിഗമനത്തിലാണ് ഇവർ.

Also Read: കര്‍ഷകസമരനേതാക്കളെ ലക്ഷ്യമിട്ടുള്ള എന്‍.ഐ.എ അന്വേഷണത്തിനെതിരെ കര്‍ഷകസംഘടനകള്‍

ഭർതൃമാതാവിന്റെ ശല്യം ഉണ്ടായിരുന്നതായി മകൾ പറഞ്ഞിരുന്നതായും പരാതിയിൽ പറയുന്നു. ആതിര സ്വന്തം വീട്ടിൽ വരുന്നത് ഭർതൃ മാതാവിന് ഇഷ്ടമല്ലായിരുന്നെന്നും ഇതിനെച്ചൊല്ലി തർക്കമുണ്ടായിരുവെന്നും പിന്നീട് മാതാപിതാക്കൾ വേറെ വീട്ടിലേക്ക് മാറിയെന്നുമാണ് പരാതിയിൽ പറയുന്നത്.

വെള്ളിയാഴ്ച സംഭവം നടക്കുമ്പോൾ ആരും വീട്ടിലുണ്ടായിരുന്നില്ല. രാവിലെ ശരത്തും ഭര്‍തൃ പിതാവും കൂടി ആശുപത്രിയില്‍ പോയിരുന്നു. ഭര്‍തൃ മാതാവും ജോലിയ്ക്കായി പുറത്തേ ഒന്നര മാസം മുന്‍പ് വിവാഹിതയായ ആതിര ഭര്‍ത്താവിന്റെ വീട്ടിലെ കുളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലും കൈഞരമ്പിലും മുറിവുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button