കൊച്ചി: സപ്ലൈകോ വഴി സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന സൗജന്യ കിറ്റുകൾക്കായുള്ള കോട്ടൺ ബാഗിൽ സർക്കാരിന്റെയും സപ്ലൈകോയുടെയും മുദ്ര പതിപ്പിക്കാനുള്ള ചിലവ് കുറഞ്ഞത് 8 കോടി രൂപ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് ധനമന്ത്രിയും മുഖ്യമന്ത്രിയും ആവർത്തിക്കുന്നതിനിടയിലാണ് എട്ടു കോടി രൂപ ചെലവഴിച്ച് കിറ്റിനു പുറത്ത് സർക്കാർ മുദ്ര പതിപ്പിക്കാനുള്ള തീരുമാനം.
Also related: കെഎസ്ആർടിസിക്ക് പിന്നാലെ പോലിസിലും വൻ അഴിമതി, റിപ്പോർട്ട് പുറത്ത്
മാസങ്ങളായി നൽകി വരുന്ന സൗജന്യ കിറ്റിൽ കിറ്റിൽ ഇതുവരെ വിധം സർക്കാർ മുദ്ര ഇല്ലായിരുന്നു.അതിജീവനക്കിറ്റിനു വേണ്ടിയുള്ള 1.61 കോടി കോട്ടൺ ബാഗിനായി ക്ഷണിച്ച ടെൻഡറിലാണ് സർക്കാർ മുദ്ര നിർബന്ധമാണെന്നു പുതിയ തീരുമാനവുമായി സർക്കാർ രംഗത്ത് എത്തിയിരിറിക്കുന്നത്. ഇത് തിരഞ്ഞെടുപ്പു മുന്നിൽ കണ്ടു കൊണ്ടുള്ള തീരുമാനമാണ് എന്ന് വിമർശനവും ഉയരുന്നുണ്ട്.
Also related: സിപിഎം കള്ളവോട്ട് ചെയ്തു തോല്പിച്ചു, തെളിവുകളുമായി ബിജെപി സ്ഥാനാർത്ഥി കോടതിൽ
സപ്ലൈകോ നൽകുന്ന മാതൃകയിൽ സർക്കാർ മുദ്ര പ്രിന്റ് ചെയ്താണ് വിതരണക്കാർ ബാഗുകൾ നൽകേണ്ടത്.ബാഗിന്റെ ഇരുപുറത്തും സർക്കാർ മുദ്രയും സപ്ലൈകോ മുദ്രയും ഉണ്ടായിരിക്കണം. കേരള സർക്കാർ എന്ന് മലയാളത്തിൽ എഴുതണം. സപ്ലൈകോയുടെ ടാഗ്‌ലൈനായ ‘എന്നെന്നും നിങ്ങളോടൊപ്പം’ എന്ന വാചകവും ബാഗിനു പുറത്തു പ്രിന്റ് ചെയ്യണം എന്നാണ് സർക്കാർ നിർദ്ദേശം.
Also related: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് ഇന്ത്യയും
ഇത്തരത്തിൽ സർക്കാർ നിർദ്ദേശമനുസരിച്ച് ബാഗിന്റെ ഇരു പുറങ്ങളിലും എംബ്ലം പതിക്കുന്നതിനായി ഏകദേശം 6 രൂപയാണു ചെലവു വരിക. ഒറ്റ തവണ കൂടുതൽ പ്രിൻ്റ് ചെയ്യുന്നതിൻ്റെ ആനുകൂല്യം ഉൾപ്പെടെ 1.61 കോടി കോട്ടൺ ബാഗുകളിൽ സംസ്ഥാന സർക്കാരിന്റെ ലോഗോ പതിപ്പിക്കാൻ ഏകദേശം 8 കോടി രൂപ ചെലവാകും. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാലത്താണ് സർക്കാറിൻ്റെ ഈ അധികച്ചെലവ്. എന്നാൽ ഉൽപന്നങ്ങൾ നൽകുന്ന വിതരണക്കാർക്ക് സപ്ലൈകോ കോടികളാണ് ഇനിയും നൽകാനുള്ളത്. 600 കോടി രൂപയിലേറെ സർക്കാർ ഇനിയും നൽകാനുണ്ട്. ഭക്ഷ്യക്കിറ്റ് വരും മാസങ്ങളിലും തുടരുമെന്ന് ബജറ്റിൽ പ്രഖ്യാപനവുമുണ്ടായിരുന്നു.എന്നാൽ എട്ടു മാസമായി ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നവർക്ക് പണം നൽകിയിട്ട്. അതിനിടയിലാണ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാർ മുദ്ര പതിപ്പിച്ച ബാഗിൽ കിറ്റ് നൽകാനുള്ള തീരുമാനമെടുക്കുന്നത്.
Post Your Comments