ലണ്ടന്‍ : ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് ഇന്ത്യയും, ഇന്ത്യയ്ക്ക് ജി-7 ഉച്ചകോടിയിലേയ്ക്ക് ക്ഷണം. ജൂണില്‍ ബ്രിട്ടനില്‍ നടക്കുന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ബ്രിട്ടനിലെ കോണ്‍വാള്‍ മേഖലയിലാണ് ഉച്ചകോടി നടക്കുക. ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് ജി7 സംഘത്തിലുള്ളത്. കൊറോണവൈറസ്, കാലാവസ്ഥാ വ്യതിയാനം, വ്യാപാരം തുടങ്ങിയ പ്രധാന കാര്യങ്ങള്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ
എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Read Also : പാചക വാതകത്തിന് തത്കാല്‍ ബുക്കിംഗ് സംവിധാനം, വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാറും ഐഒസിയും
അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉടന്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും. റിപബ്ലിക് ദിനത്തില്‍ അതിഥിയായി അദ്ദേഹം എത്തുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. ഇന്ത്യ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണയുടെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടതിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ബോറിസ് ജോണ്‍സന്റെ സന്ദര്‍ശനം റദ്ദാക്കിയത്.
Post Your Comments