
തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ 200 ല്‍ അധികം സീറ്റ് നേടി ഡി.എം.കെ വിജയിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ഡി.എം.കെ ഉണ്ടാക്കാന്‍ പോകുന്നത് തിരമാലയല്ല, മറിച്ച് സുനാമിയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഇതൊരു തിരമാലയല്ല, ഇതൊരു സുനാമിയാണ്. ഞങ്ങള്‍ 234 സീറ്റുകള്‍ നേടിയാല്‍ അത് ഒരു സുനാമിയാകും, ഒരു തരംഗമല്ല,’ സ്റ്റാലിന്‍ പറഞ്ഞു.
Also Read:എതിരാളികളുടെ ആരോപണം ; വരും ദിവസങ്ങളില്‍ സജീവമാകുമെന്ന് പി.ജെ ജോസഫ്
നിലവിലെ സര്‍ക്കാരിനെതിരെ ജനങ്ങളില്‍,പ്രത്യേകിച്ച് ഏറ്റവും താഴ്ന്ന വിഭാഗത്തിലുള്ളവര്‍ക്കും വളരെ ദരിദ്രരായ ജനങ്ങള്‍ക്കും അമര്‍ഷമുണ്ടെന്നും ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചിട്ടില്ലെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് ‘നിങ്ങളുടെ നിയോജകമണ്ഡലത്തിലെ സ്റ്റാലിന്‍’ എന്ന പ്രോഗ്രാം തങ്ങള്‍ ആരംഭിച്ചതെന്നും എല്ലാ പരാതികളും 100 ദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.
Post Your Comments