Latest NewsNewsIndia

പാചക വാതകത്തിന് തത്കാല്‍ ബുക്കിംഗ് സംവിധാനം, വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാറും ഐഒസിയും

ന്യൂഡല്‍ഹി : പാചക വാതകത്തിന് തത്കാല്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്. ഒരു ഗ്യാസ് സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താക്കള്‍ക്കാണ് ‘തത്കാല്‍’ ബുക്കിംഗ് സൗകര്യം നല്‍കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരിക്കുന്നത്. തത്കാലിന് കീഴില്‍ ബുക്ക് ചെയ്യുന്ന സിലിണ്ടറുകള്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വീട്ടുവാതില്‍ക്കല്‍ ലഭിക്കും.

Read Also : കോവിഡ് നിരക്ക് ഉയര്‍ന്ന തന്നെ, ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ നിലവിലെ സ്ഥിതി ആശങ്കയില്‍

2021 ജനുവരി 16 മുതല്‍ ഗ്രേറ്റര്‍ ഹൈദരാബാദിന്റെ പരിധിക്കുള്ളില്‍ ഒരു പരീക്ഷണാടിസ്ഥാനത്തില്‍ തത്കാല്‍ ഗ്യാസ് ബുക്കിംഗ് സംവിധാനം നടപ്പിലാക്കി വരുന്നുണ്ട്. തെലങ്കാനയില്‍ ‘ശിലഭാരത ജീവനം’ എന്ന പേരിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ഇന്ത്യയില്‍ ഫെബ്രുവരി 1 മുതല്‍ ഈ പദ്ധതി ആരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. എന്നിരുന്നാലും, ‘സംക്രാന്തി ഉത്സവം’ കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ ഈ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈദരാബാദിന് പിന്നാലെ ഈ പദ്ധതി മറ്റ് സംസ്ഥാനത്തേക്ക് കൂടി വ്യാപിപ്പിക്കും.

ഗ്യാസ് സിലിണ്ടറിന്റെ ‘തത്കാല്‍’ ബുക്കിംഗിനായി ഉപയോക്താക്കള്‍ 25 രൂപ അധികമായി നല്‍കേണ്ടതായി വരും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 8 മണിക്ക് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്താല്‍ ഗ്യാസ് സിലിണ്ടര്‍ രണ്ട് മണിക്കൂറിനുള്ളില്‍ അവരുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കും. തത്കാല്‍ വഴിയുള്ള ഗ്യാസ് ബുക്കിംഗിനായി ആപ്പ് ആരംഭിക്കാന്‍ ഐഒസി അധികൃതര്‍ തയ്യാറെടുക്കുന്നു. ബുക്കിംഗ് രസീത് ഹാജരാക്കാതെ തന്നെ പാചക വാതകം ഓണ്‍ലൈന്‍ ബുക്കിംഗിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുമെന്നും ഐഒസി വ്യക്തമാക്കിയിട്ടുണ്ട്. സിലിണ്ടറിന്റെ വിലയെക്കുറിച്ചുള്ള വിവരങ്ങളും ഉപയോക്താക്കള്‍ക്ക് നല്‍കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button