Latest NewsNewsCrime

13കാരിയെ രണ്ടുതവണ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

ഭോപാൽ: അഞ്ചുദിവസത്തിനിടെ 13 വയസുകാരിയായ പെൺകുട്ടിയെ രണ്ടുതവണ തട്ടിക്കൊണ്ടുപോയി ഒമ്പതംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരിക്കുന്നു. മധ്യപ്രദേശിലെ ഉമാരിയ ജില്ലയിലാണ് നാടിനെ നടുക്കുന്ന ക്രൂര​ സംഭവം നടന്നിരിക്കുന്നത്. ​ജനുവരി നാലിനാണ്​ പെൺകുട്ടിയെ പരിചയത്തിലുള്ള യുവാവ്​ തട്ടികൊണ്ടുപോകുന്നത്​. തുടർന്ന്​ രണ്ടുദിവസത്തോളം തടവിൽ വച്ച് പെൺകുട്ടിയെ യുവാവും സുഹൃത്തുക്കളായ ആ​റുപേരും ചേർന്ന്​ ബലാത്സംഗം ചെയ്യുകയായിരുന്നു ഉണ്ടായത്. ജനുവരി അഞ്ചിന്​ പെൺകുട്ടിയെ വിട്ടയച്ച സംഘം സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ഭയം കാരണം ​ പെൺകുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല. ആറുദിവസത്തിന്​ ശേഷം ജനുവരി 11ന്​ വീണ്ടും ആദ്യസംഘത്തിലുണ്ടായിരുന്ന ഒരാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു ഉണ്ടായത്.

തുടർന്ന്​ കാട്ടിനുള്ളിലും വഴിയോരത്തെ ഒരു ഭക്ഷണശാലയിലും വെച്ച്​ യുവാവും മൂന്നു പേരും ചേർന്ന് ബലാത്സംഗം ചെയ്തു. ഇവിടെ നിന്നു ​ രക്ഷപ്പെട്ട പെൺകുട്ടിയെ രണ്ടു ട്രക്ക്​ ഡ്രൈവർമാരും ബലാത്സംഗം ചെയ്​തതായി പൊലീസ്​ പറഞ്ഞു.

അവരിൽനിന്ന്​ ​രക്ഷപ്പെട്ട പെൺകുട്ടി വെള്ളിയാഴ്​ച വെളുപ്പിന്​ വീട്ടിലെത്തുകയായിരുന്നു. തുടർന്ന്​ പെൺകുട്ടിയുടെ വീട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. സംഭവത്തിൽ ആറു പ്രതികളെ പോക്​സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി​ അറസ്റ്റ് ചെയ്​തതായും മറ്റു പ്രതികൾക്കായി തെര​ച്ചിൽ ആരംഭിച്ചതായും പൊലീസ്​ പറഞ്ഞു​.

shortlink

Related Articles

Post Your Comments

Related Articles


Back to top button