Latest NewsIndiaNews

പുതു സംരഭകർക്ക് ആശ്വാസവാർത്തയുമായി പ്രധാനമന്ത്രി

പ്രാരംഭ് എന്ന സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ പുതിയ പ്രഖ്യാപനം

ന്യൂഡല്‍ഹി: നവീന ആശയങ്ങളുമായി എത്തുന്ന പുതു സംരഭകർക്ക് സന്തോഷം പകരുന്ന തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാര്‍ട്ടപ്പുകളെയും പുതു സംരംഭകരെയും നവീനമായ ബിസിനസ് ആശയങ്ങളിലേക്ക് പോകുന്നതിനുള്ള പ്രചോദനം നല്‍കാന്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് എന്ന പേരിൽ 1000 കോടി രൂപയുടെ കേന്ദ്ര സർക്കാർ ഫണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

Also related: പ്രാരംഭ്-സ്റ്റാര്‍ട്ടപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടി : വമ്പൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടങ്ങാനാവശ്യമായ തുക നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് 1000 കോടിയുടെ സ്റ്റാര്‍ട്ടപ് ഇന്ത്യ സീഡ് ഫണ്ട് രൂപകരിച്ചിരിക്കുന്നതെന്നും മോദി വ്യക്തമാക്കി. ഇത് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ മുളച്ചുപൊന്താനും അവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും മോദി സൂചിപ്പിച്ചു.

Also related: രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ളത് കേരളത്തിൽ ; റിപ്പോർട്ട് പുറത്ത്

പ്രാരംഭ് എന്ന സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ പുതിയ പ്രഖ്യാപനം. മോദി 2016 ൽ ആരംഭിച്ച ഈ സ്റ്റാര്‍ട്ടപ് ഉച്ചകോടി അഞ്ചാം വയസ്സിലേക്ക് കടക്കുകയാണ്. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജനജീവിതം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും ഉച്ചകോടിയിൽ മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button