COVID 19Latest NewsKeralaNews

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ചികിത്സയിലുള്ളത് കേരളത്തിൽ ; റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,442 ആയി. അനൗദ്യോഗികമായ കണക്കുകൾ കൂടി പരിഗണിച്ചാൽ മരണം 3500 കടക്കും. കഴിഞ്ഞ കുറേ മാസങ്ങളായി ഓരോ ദിവസവും 20ൽ അധികം മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്.

Read Also : ഓപ്പറേഷൻ സ്ക്രീൻ ‍ : മോട്ടോർ ‍ വാഹനവകുപ്പിന്റെ പരിശോധന നാളെ മുതൽ ‍

കേരളത്തിൽ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം എട്ടര ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 8,42,626 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. പുതുതായി 5,960 പേർക്കാണ് രോഗം ബാധിച്ചത്. ഇതോടെ കേരളത്തിൽ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 64,000 കടന്നു. 64,416 പേരാണ് വിവിധ ജില്ലകളിൽ ചികിത്സയിലുള്ളത്.

ആദ്യ ഘട്ടത്തിൽ രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ നിലവിൽ രോഗവ്യാപനം വലിയ തോതിൽ കുറഞ്ഞിരിക്കുകയാണ്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആക്ടീവ് കേസുകൾ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 51,528 പേരാണ് മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളത്. രാജ്യത്ത് 10,000ത്തിൽ അധികം ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങൾ കേരളവും മഹാരാഷ്ട്രയും മാത്രമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button