കുന്നംകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടികൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒഡിഷ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഒഡിഷയിലെ ഗഞ്ചാം ജില്ല സ്വദേശി സിബദാസിനെയാണ് (22) സി.ഐ കെ.ജി. സുരേഷ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പെൺകുട്ടിയെ കഴിഞ്ഞ സെപ്റ്റംബറിലാണ് കാണാതാകുന്നത്. തുടർന്ന് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടയിലാണ് ഒഡിഷ സ്വദേശിയോടൊപ്പം ആന്ധ്രയിലേക്ക് പോയതായ വിവരമറിയുകയുണ്ടായത് . പിന്നീട് ആന്ധ്രയിലും ഒഡിഷയിലും പോയി അന്വേഷണം നടത്തിെയങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിൽ പെൺകുട്ടി നാട്ടിൽ തിരിച്ചെത്തിയെന്ന വിവരം ലഭിക്കുകയും തുടർന്ന് അമ്മയോടൊപ്പം സ്റ്റേഷനിൽ ഹാജരാവുകയും ചെയ്യുകയുണ്ടായത്.
വിശദമായി മൊഴി രേഖപ്പെടുത്തിയതിൽ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി വിജയവാഡയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നും പ്രതി സ്ഥലത്തെത്തിയിട്ടുണ്ടെന്നും അറിഞ്ഞതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു ഉണ്ടായത്.
Post Your Comments