Latest NewsNewsIndia

രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രാജ്യത്തെ രണ്ട് ദേശീയപാത പ്രൊജക്ടുകളുടെ തറക്കല്ലിടൽ കർമ്മം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു പരിപാടിയുടെ ഉദ്ഘാടനം. കർണാടകയിലുള്ള ദേശീയപാതകൾക്കായി 323 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയും ചടങ്ങിൽ പങ്കെടുത്തു.

ഹബ്ബള്ളിയുടെയും ധാർവാഡിന്റേയും സാമൂഹിക- സാമ്പത്തിക വികസനം വർധിപ്പിക്കാനും കർണാടകയിലെ റോഡ് ശൃംഖല ശക്തിപ്പെടുത്താനുമായി രണ്ടു ദേശീയ പാതകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് റോഡുകളുടെ വികസന പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

പുതിയ പാത സുരക്ഷിതത്വം വർധിപ്പിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്യും. ധാർവാർഡിനും കാർവാർ നഗരങ്ങൾക്കുമിടയിലെ ഗതാഗതം സുഗമമാക്കാനും സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button