ന്യൂഡല്‍ഹി : ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവാണ് ഇന്ത്യയിലേതെന്ന് ലോകാരോഗ്യ സംഘടന. പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ കുത്തിവെയ്പ്പ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യയെയും നരേന്ദ്രമോദിയെയും പ്രശംസിച്ച് ലോകാരോഗ്യ സംഘടന രംഗത്ത് വന്നത്.
Read Also : തകർപ്പൻ മൈലേജുമായി കുറഞ്ഞവിലയ്ക്ക് ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിൽ എത്തി
India's ?? Prime Minister @narendramodi today launched #COVID19Vaccination targeting 300 million priority groups, including #healthcare and #frontlineworkers, in the first phase. #LargestVaccinationDrive #IndiaFightsCorona pic.twitter.com/VqSufmtEw4
— WHO South-East Asia (@WHOSEARO) January 16, 2021
ലോകാരോഗ്യ സംഘടനയുടെ തെക്ക് കിഴക്കന്‍ മേഖല ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും ഇതിനൊപ്പം സംഘടന പങ്കുവെച്ചിട്ടുണ്ട്.
30 കോടി ആളുകളെ ലക്ഷ്യമിട്ട് ലോകത്തെ ഏറ്റവും വലിയ കൊറോണ വാക്‌സിന്‍ ഡ്രൈവിന്റെ ഒന്നാം ഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടതായി ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തു. ഉദ്ഘാടന ദിവസം 3,006 കേന്ദ്രങ്ങളിലായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 100 ഓളം ആളുകള്‍ക്ക് വാക്‌സിന്‍ ലഭിച്ചുവെന്നും സംഘടന പറഞ്ഞു.
Post Your Comments