മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ കോവാക്സിന്‍ കുത്തിവെപ്പ് നടത്താന്‍ ഡി.സി.ജി.ഐ. നേരത്തേ അനുമതി നല്‍കിയിരുന്നു. എന്നാല്‍, വിശദപഠനങ്ങള്‍ക്കുശേഷം കുത്തിവെപ്പിനായുള്ള നിര്‍ദേശങ്ങള്‍ പുതുക്കിയതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡിഎസ്.സി.ഒ.) അറിയിച്ചു. ഇതിനെ തുടർന്ന് പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കില്ലെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ രാജ്യത്ത് ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനേഷന്‍ യജ്ഞത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് പ്രധാനമന്ത്രി കുത്തിവെപ്പ് കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരുമായി ഓണ്‍ലൈനില്‍ സംവദിക്കും. രാജ്യമൊട്ടാകെ 3006 വാക്‌സിനേഷന്‍ ബൂത്തുകളാണ് സജ്ജമാക്കിയത്. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക. ഒരുകോടി ആരോഗ്യപ്രവര്‍ത്തകരടക്കം മൂന്നുകോടി മുന്നണിപ്പോരാളികള്‍ക്കാണ് വാക്‌സിനേഷന്റെ ആദ്യഘട്ടത്തില്‍ മുന്‍ഗണന.
Post Your Comments