അമരാവതി : ക്ഷേത്രങ്ങൾക്ക് നേരെനടക്കുന്ന അക്രമങ്ങൾക്കും കവർച്ചകൾക്കുമെതിരെ സമരം നടത്തുന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് ആന്ധ്രാപ്രദേശ് ഭരണകൂടം. പ്രക്ഷോഭം നടത്തുന്ന രണ്ട് ബി.ജെ.പി നേതാക്കളേയും 13 തെലുങ്കുദേശം പാർട്ടി നേതാക്കളേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം 21 പേർക്കെതിരെ കേസ്സെടുക്കുകയും ചെയ്‌തു. ഇവർ ക്ഷേത്ര പ്രക്ഷോഭ വിഷയങ്ങളിൽ കുറ്റക്കാരാണെന്നാണ് സംസ്ഥാന പോലീസ് മേധാവി പറയുന്നത്.
ക്ഷേത്രങ്ങളൊരിടത്തും വ്യാപകമായി ആക്രമിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ക്ഷേത്ര ആക്രമണങ്ങളോ കളവോ വർദ്ധിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ ഓരോ ചെറിയ സംഭവങ്ങളും പ്രശ്‌നമാക്കി പ്രക്ഷോഭത്തിലേക്ക് എത്തിക്കുന്നത് വൻ ഗൂഢാലോചനയാണെന്നും പോലീസ് മേധാവി അശോക് കുമാർ പറയുന്നു.
അതേസമയം ഭരണകൂടത്തിന്റെ കഴിവുകേട് മറയ്ക്കാനാണ് ശ്രമമെന്നും പോലീസ് അക്രമികളെ സംരക്ഷിക്കുകയാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു.ഹിന്ദുക്ഷേത്രങ്ങൾക്ക് നേരെ അക്രമം വർദ്ധിക്കുകയാണെന്നും ബി.ജെ.പി ആവർത്തിച്ചു.
Post Your Comments