Latest NewsKeralaNews

അന്ന് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവര്‍ ഇന്ന് ഡിജിറ്റല്‍വത്കരണത്തെ കുറിച്ച് പറയുന്നു ;പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക് നടത്തിയ ബജറ്റ് പ്രഖ്യാപനത്തിലെ ഡിജിറ്റല്‍വത്കരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍. രാജീവ് ഗാന്ധി കംപ്യൂട്ടര്‍വത്കരണം നടപ്പിലാക്കിയപ്പോള്‍ സമരം നടത്തിയവര്‍ ആയിരുന്നു സഖാക്കൾ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘രാജീവ് ഗാന്ധി കംപ്യൂട്ടർവത്ക്കരണം നടപ്പിലാക്കിയപ്പോൾ സമരം ചെയ്ത സഖാക്കൾ
ഇപ്പോൾ ബജറ്റിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം, ഡിജിറ്റൽ ഇക്കോണമി, നോളജ് ഇക്കോണമി എന്നൊക്കെ പ്രഖ്യാപിക്കുന്നത് കേട്ട് ആർക്കും രോമാഞ്ചമുണ്ടാകും’- എന്നാണ് സതീശന്റെ കുറിപ്പ്.

കേരളത്തിലെ ഡിജിറ്റല്‍വത്കരിച്ച് നോളജ് ഇക്കോണമിയാക്കും എന്നായിരുന്നു തോമസ് ഐസകിന്റെ ബജറ്റ് പ്രഖ്യാപനം. ഇതിന്റെ ഭാഗമായി എല്ലാ വീട്ടിലും ലാപ്‌ടോപ്പ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, അന്ത്യോദയ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ്പ് ലഭ്യമാക്കും. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം കിഴിവില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കും. അഞ്ച് വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.

https://www.facebook.com/VDSatheeshanParavur/posts/3780908351968102

shortlink

Related Articles

Post Your Comments

Related Articles


Back to top button