KeralaNattuvartha

വീടിന് മുകളിലേക്ക് മരം വീണു ; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വനപാലകരെത്തി മരം വെട്ടിമാറ്റി

എരുമേലി : മരം വീണ് വീട് തകർന്നു.  വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ചെമ്പകപ്പാറ കിഴക്കേതിൽ സാബുവിന്റെ വീടാണ് തകർന്നത്. ഭിത്തികൾക്കും കട്ടിള, ജനലുകൾക്കും വിള്ളലുണ്ടായി. അപകടസമയത്ത് സാബുവും ഭാര്യ ഷൈമോളും മക്കളായ ഷെർവിനും ഷേബയും വീട്ടിൽ ഉണ്ടായിരുന്നു. വലിയ ശബ്ദം കേൾക്കുകയും പെട്ടന്ന് വൈദ്യുതിയും നിലക്കുകയും ചെയ്തതോടെ ഇവർ ഇറങ്ങി ഓടി.

ശബ്ദം കേട്ട് അയൽവാസികൾ വെളിച്ചവുമായി എത്തിയപ്പോഴാണ് വീടിനുമേൽ മരം വീണതാണെന്നറിയുന്നത് എന്ന സാബു പറയുന്നു. വനപാലകരെത്തി മരം വെട്ടിമാറ്റി. അയൽവാസികളുടെയും ബന്ധുക്കളുടെയും സഹായത്തോടെ മേൽക്കൂരയിൽ പ്ലാസ്റ്റിക് പടുതാ വിരിച്ചു. വനാതിർത്തിപ്രദേശമായ ഭാഗത്ത് എട്ട്‌ വീടുകളാണ് ഇത്തരത്തിൽ ഭീഷണിയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button