Latest NewsKeralaNattuvarthaNews

മാരാംകോട് കോളനിവാസികൾ പഞ്ചായത്തിനു മുൻപിൽ ധർണ നടത്തി

രണ്ടേക്കറോളമുണ്ടായിരുന്ന ഭൂമി ഇപ്പോൾ പലരും കൈയേറി 52 സെന്റായി ചുരുങ്ങി

കോടശ്ശേരി : കോടശ്ശേരി പഞ്ചായത്തിനു മുൻപിൽ ധർണ നടത്തി. മാരാംകോട് പട്ടികവർഗ കോളനിയുടെ പൊതുശ്മശാനം നവീകരിക്കാനുള്ള പദ്ധതിയെ തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കോളനിവാസികൾ ധർണ നടത്തിയത്. രണ്ടേക്കറോളമുണ്ടായിരുന്ന ഭൂമി ഇപ്പോൾ പലരും കൈയേറി 52 സെന്റായി ചുരുങ്ങി.

ഇപ്പോൾ ബി.ഡി. ദേവസി എം.എൽ.എ. കോളനി വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോളനി വികസനത്തിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള പ്രോജക്ടുകളുടെ ഭാഗമാണ് ശ്മശാനത്തിന്റെ സംരക്ഷണവും നവീകരണവും. ഈ ജോലികൾ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവെന്നാണ് പരാതി.

ധർണ ആദിവാസിക്ഷേമ സമിതി ചാലക്കുടി ഏരിയാ രക്ഷാധികാരി ഇ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button